മാതാപിതാക്കൾ പത്ത് വർഷത്തോളം തടങ്കലിലാക്കിയ കുട്ടികളെ സ്‌കൂളിലയക്കും

  • 6
    Shares

അന്ധമായ മതവിശ്വാസത്തിന്റെ പേരിൽ രക്ഷിതാക്കൾ പത്ത് വർഷത്തോളം പുറത്തുവിടാതെ വീട്ടിൽ തന്നെ തടങ്കലിലാക്കിയ കുട്ടികളെ സ്‌കൂളിലയക്കും. രക്ഷിതാക്കളിൽ നിന്ന് മോചിപ്പിച്ച കുട്ടികളെ വെള്ളിയാഴ്ച ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കി.

കുട്ടികളും അമ്മയും ഇനി ചൈൽഡ് ഹോമിൽ നിൽക്കും. കുട്ടികൾക്ക് കൗൺസിലിംഗ് നൽകാനും തീരുമാനമായിട്ടുണ്ട്. കുട്ടികളെ സ്‌കൂളിലേക്ക് അയക്കാൻ അമ്മ സമ്മതം അറിയിച്ചിട്ടുണ്ട്. കുട്ടികൾക്ക് ദിവ്യശക്തിയുണ്ടെന്ന് വിശ്വസിച്ചാണ് ഇവരെ പുറത്തുവിടാതെ തടങ്കലിലാക്കിയത്

കൗൺസിലിംഗും മറ്റും നൽകിയ ശേഷമാകും കുട്ടികൾ വീട്ടിൽ നിന്ന് പഠനം തുടരണമോ അതോ സ്‌കൂളിലേക്ക് അയക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളു. ഇതിൽ വിദഗ്‌ധോപദേശവും തേടും. ആധാർ അടക്കമുള്ള സർട്ടിഫിക്കറ്റുകൾ ശരിയാക്കിയ ശേഷം സ്‌കൂളിലയക്കാമെന്നാണ് കരുതുന്നത്. കുട്ടികളുടെ പിതാവ് ഇന്ന് ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരായിരുന്നില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *