അധികാരത്തിലുള്ളവരും പല പ്രാവശ്യം മത്സരിച്ചവരും മാറിനിൽക്കട്ടെ, കൊച്ചിക്ക് വേണ്ടത് യുവരക്തം; എറണാകുളത്ത് യൂത്ത് കോൺഗ്രസ് പോസ്റ്റർ
എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി യുവാക്കളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് നഗരത്തിൽ പോസ്റ്റർ. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. അധികാരത്തിലുള്ളവരും പലപ്രാവശ്യം മത്സരിച്ചവരും മാറി നിൽക്കട്ടെ. കൊച്ചിയുടെ വളർച്ചക്ക് വേണ്ടത് യുവരക്തം. യുവാക്കൾക്ക് അവസരം നൽകുക എന്നാണ് പോസ്റ്ററിലുള്ളത്
കെ വി തോമസ്, കൊച്ചി ഡെപ്യൂട്ടി മേയർ ടി ജെ വിനോദ് എന്നിവരെ ലക്ഷ്യം വെച്ചാണ് പോസ്റ്റർ. സ്ഥാനാർഥി സാധ്യത പട്ടികയിൽ ഇരുവർക്കുമാണ് മേൽക്കൈ. സീറ്റ് ഉറപ്പിക്കാൻ കെ വി തോമസ് പതിവ് പോലെ സോണിയാ ഗാന്ധിയെ കാണാനായി ഡൽഹിയിലേക്ക് പോകുകയും ചെയ്തിരുന്നു.