റോഡിൽ രണ്ടായിരത്തിലേറെ കുഴികൾ; എക്സിക്യൂട്ടീവ് എൻജീനീയറെ മന്ത്രി സസ്പെൻഡ് ചെയ്തു
യാത്രക്കിടെ മന്ത്രി റോഡിൽ കണ്ടത് രണ്ടായിരത്തിലേറെ കുഴികൾ. മന്ത്രി ഉടൻ തന്നെ നടപടി എടുക്കുകയും ചെയ്തു. നിർമാണ ചുമതലയുണ്ടായിരുന്ന എക്സിക്യൂട്ടീവ് എൻജീനിയർക്ക് തൊട്ടുപിന്നാലെ സസ്പെൻഷനും ലഭിച്ചു. പൊതുമാരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ് എക്സിക്യൂട്ടീവ് എൻജിനീയറെ സസ്പെൻഡ് ചെയ്തത്.
ചങ്ങനാശ്ശേരി കെ എസ് ടി പി റോഡിലൂടെയുള്ള യാത്രക്കിടെയാണ് മന്ത്രി കുഴികൾ കണ്ടത്. കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താത്തിനെ തുടർന്നാണ് കുഴികൾ രൂപപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. റോഡിന്റെ അറ്റകുറ്റ പണികളുടെ ചുമതലയുണ്ടായിരുന്ന എക്സിക്യൂട്ടീവ് എൻജിനീയർ എസ് ആർ അനന്തകുമാരിക്കാണ് സസ്പെൻഷൻ ലഭിച്ചത്.
വെള്ളിയാഴ്ചയാണ് മന്ത്രി ആലപ്പുഴയിൽ നിന്ന് ചങ്ങനാശ്ശേരി കെ എസ് ടി പി റോഡിലൂടെ യാത്ര ചെയ്തത്. 2200 കുഴികളാണ് യാത്രക്കിടെ മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. യുഡിഎഫിന്റെ കാലത്ത് അറ്റകുറ്റ പണികൾ നടത്തിയ റോഡാണിത്. കടുത്ത അഴിമതിയാണ് നിർമാണ പ്രവർത്തനത്തിൽ നടന്നതെന്നും മന്ത്രി ആരോപിച്ചു