പോലീസിന്റെ വാഹന ചെക്കിംഗ് ഫേസ്ബുക്കിൽ ലൈവ് കൊടുത്തു, കമന്റുകളായി അസഭ്യവർഷവും; തൊട്ടുപിന്നാലെ യുവാവിനെ പോലീസ് പൊക്കി

  • 16
    Shares

പോലീസിന്റെ വാഹന ചെക്കിംഗ് ഫേസ്ബുക്ക് ലൈവ് കൊടുത്ത യുവാവിനെ അറസ്റ്റ് ചെയ്തു. നിലമ്പൂർ കരുളായി വക്കീൽപ്പടി കല്ലട ഫായിസാണ് അറസ്റ്റിലായത്.

കരുളായിയിലെ പള്ളിപ്പടിയിൽ വാഹന ചെക്കിംഗ് നടത്തുകയായിരുന്ന എസ് ഐയുടെയും സംഘത്തിന്റെയും നീക്കങ്ങൾ സമീപത്ത കെട്ടിടത്തിൽ ഒളിച്ചിരുന്ന് ഫായിസ് ഫേസ്ബുക്കിൽ ലൈവ് കൊടുക്കുകയായിരുന്നു. റോഡിൽ ചെക്കിംഗുണ്ടെന്നും ഇതുവഴി ആരും പോകരുതെന്നുമായിരുന്നു ലൈവിൽ ഇയാൾ പറഞ്ഞത്. വീഡിയോയിൽ പോലീസിനെ തെറി വിളിച്ചു കൊണ്ട് നിരവധി പേർ കമന്റിടുകയും ചെയ്തു.

വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ജോലി തടസ്സപ്പെടുത്തിയതിനും ഐടി ആക്ട് പ്രകാരവും ഇയാളെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *