ഫേസ്ബുക്ക് പ്രേമം പൂവണിഞ്ഞില്ല; റെയിൽവേ പാളത്തിലൂടെ നടന്ന യുവതിയെ രക്ഷപ്പെടുത്തി

  • 32
    Shares

ഫേസ്ബുക്ക് പ്രേമം തകർന്നതിന്റെ പേരിൽ ആത്മഹത്യ ചെയ്യാൻ റെയിൽവേ പാളത്തിലെത്തിയ യുവതിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. കുറ്റിപ്പുറം ചെമ്പിക്കലിനടുത്താണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെയാണ് യുവതി ആത്മഹത്യ ചെയ്യാനെത്തിയത്.

റെയിൽവേ പാളത്തിലൂടെ യുവതി നടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ പിന്നാലെ ചെന്ന് പിടികൂടുകയായിരുന്നു. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. പോലീസ് വന്ന് ചോദ്യം ചെയ്തപ്പോഴാണ് പ്രണയ നൈരാശ്യത്തെ തുടർന്ന് ആത്മഹത്യ ചെയ്യാനിറങ്ങിയതാണെന്ന് യുവതി സമ്മതിച്ചത്

പൊന്നാനി സ്വദേശിയായ 21കാരിയെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. കണ്ണൂർ സ്വദേശിയായ യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. ഫേസ്ബുക്ക് വഴിയാണ് ഇവർ പരിചയപ്പെട്ടത്. കാമുകൻ ഇപ്പോൾ തന്നെ ഉപേക്ഷിക്കുന്നു എന്ന തോന്നലിലാണ് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. യുവതിയെ പോലീസ് ബന്ധുക്കൾക്കൊപ്പം വിട്ടു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *