കാണാതായ പെൺകുട്ടിയെ കണ്ടെത്തി; മകളെ തേടിയുള്ള പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുണച്ചു

മൂന്ന് ദിവസങ്ങൾക്ക് മുമ്പ് വയനാട് കാക്കവയൽ സ്വദേശി വിഷ്ണുപ്രിയയെ കണ്ടെത്തി. കൊല്ലം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് വിഷ്ണു പ്രിയയെ കണ്ടെത്തിയത്. സ്വന്തം ഇഷ്ടപ്രകാരം വീട്ടിൽ നിന്ന് ഇറങ്ങി പോന്നതാണെന്ന് പെൺകുട്ടി പോലീസിനെ അറിയിച്ചു.

മൂന്ന് ദിവസവും ട്രെയിനിൽ തന്നെ ചെലവഴിച്ചതായാണ് വിഷ്ണുപ്രിയ പറഞ്ഞത്. റെയിൽവേ സ്റ്റേഷനിൽ തനിച്ചിരിക്കുകയായിരുന്ന വിഷ്ണുപ്രിയയെ കണ്ട് സംശയം തോന്നിയ യുവാവ് ചടയമംഗലം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പെൺകുട്ടിക്കൊപ്പം നാടുവിടുമ്പോൾ മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കാക്കവയൽ സ്വദേശി ശിവജിയുടെ മകളാണ് വിഷ്ണുപ്രിയ. മകളെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ശിവജി ഫേസ്ബുക്ക് വഴി അഭ്യർഥിച്ചിരുന്നു.

എറണാകുളത്തെ അമ്മ വീട്ടിൽ നിന്നും കോഴിക്കോടേക്കുള്ള യാത്രക്കിടെയാണ് കുട്ടിയെ കാണാതായത്. 31ന് വൈകുന്നേരം കോഴിക്കോട് കെ എസ് ആർ ടി സി സ്റ്റാൻഡിൽ വെച്ച് വിഷ്ണുപ്രിയയെ കണ്ടതായി സഹപാഠി കുടുംബത്തെ അറിയിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *