ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീയിൽ നിന്ന് 25 പവൻ സ്വർണാഭരണങ്ങൾ തട്ടി; യുവാവിനെ പോലീസ് പിടികൂടി

  • 8
    Shares

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീയിൽ നിന്ന് 25 പവന്റെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം പോലീസാണ് പുവത്തൂർ കൂമ്പുള്ളി പാലത്തിന് സമീപത്തുള്ള ദിനേഷിനെ അറസ്റ്റ് ചെയ്തത്. കുന്നംകുളം സ്വദേശിനിയായ സ്ത്രീയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ദിനേഷ് അവരിൽ നിന്ന് സ്വർണം തട്ടിയെടുക്കുകയായിരുന്നു

ബന്ധമുണ്ടാക്കിയ ശേഷം ഇരുവരും തമ്മിൽ വിവിധ സ്ഥലങ്ങളിൽ വെച്ച് കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. സ്ത്രീയുടെ ഭർത്താവ് വിദേശത്താണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ പറഞ്ഞാണ് പലപ്പോഴായി 25 പവനോളം സ്വർണാഭരണങ്ങൾ തട്ടിയെടുത്തത്. ഇതെല്ലാം വിവിധ സ്ഥലങ്ങളിലായി പണയം വെക്കുകയും ചെയ്തു

സ്വർണം തിരിച്ചുനൽകാമെന്ന് പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും നൽകാതിരുന്നതോടെയാണ് സ്ത്രീ പോലീസിൽ പരാതി നൽകിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *