സൈനിക വേഷം വാടകക്കെടുത്ത് കുപ്രചാരണം നടത്തിയ വ്യാജനെ തപ്പി പോലീസ്
മുഖ്യമന്ത്രി പിണറായി വിജയനെ ചീത്ത പറയാനുള്ള ഉദ്ദേശ്യമൊന്ന് മാത്രം വെച്ച് വാടകക്കെടുത്ത സൈനികവേഷത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഫേസ്ബുക്കിൽ വ്യാജപ്രചാരണം നടത്തിയ ആളെ പോലീസ് തിരയുന്നു. ഇയാൾ വ്യാജനാണെന്ന് സൈന്യം തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് പോലീസ് നടപടി എടുക്കുമെന്ന് വ്യക്തമാക്കിയത്.
രക്ഷാപ്രവർത്തനത്തെ പരിഹസിച്ചും മുഖ്യമന്ത്രിമന്ത്രിയെ കുറ്റപ്പെടുത്തിയും പട്ടാള വേഷത്തിൽ വീഡിയോ പുറത്തിറക്കുകയായിരുന്നു ഈ വ്യാജൻ. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ സൈബർ സെല്ലിനോട് ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. സംഭവത്തിൽ കരസേനയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.