Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

വ്യാജ ഹർത്താൽ പ്രഖ്യാപനത്തിൽ ജനങ്ങൾ വലഞ്ഞു; പരക്കെ അക്രമം

Kerala

വ്യാജ ഹർത്താൽ പ്രഖ്യാപനത്തിൽ ജനങ്ങൾ വലഞ്ഞു; പരക്കെ അക്രമം

കാശ്മീരിലെ കത്തുവയിൽ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധമെന്ന രീതിയിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ വ്യാപക അക്രമം. സോഷ്യൽ മീഡിയ വഴി ഇന്നലെ വ്യാജ ഹർത്താൽ ആഹ്വാനം നടന്നിരുന്നു. ഇത് മുതലെടുത്താണ് ചിലർ അക്രമം അഴിച്ചുവിട്ടത്.

കാസർകോട് കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. ഡ്രൈവർക്ക് പരുക്കേറ്റു. കണ്ണൂരിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി വീശി. 15 ഹർത്താൽ അനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ പോലീസ് സ്‌റ്റേഷനിലേക്ക് ഒരു വിഭാഗം ആളുകൾ തള്ളിക്കയറി. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്.

മലപ്പുറം തിരൂരിൽ ഹർത്താലനുകൂലികൾ ബസുകൾ തടഞ്ഞു. കോട്ടക്കൽ, തലപ്പാറ തുടങ്ങിയ സ്ഥലങ്ങളിലും വാഹന ഗതാഗതം തടസ്സപ്പെടുത്തി. ഹർത്താലനുകൂലികൾക്ക് നേരെ പോലീസ് ലാത്തി വീശി. പരപ്പനങ്ങാടിയിൽ അക്രമികൾ ടയറുകൾ കൂട്ടിയിട്ട് റോഡിൽ കത്തിച്ചു. കോഴിക്കോട് ജില്ലയിലെ പല ഭാഗത്തും അക്രമ സംഭവങ്ങൾ അരങ്ങേറി

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Kerala

Advertisement

Title

Advertisement
To Top