പ്രായത്തിന്റെ പേരിൽ വ്യാജ പ്രചാരണം; ദമ്പതികൾ മാനസികാഘാതം താങ്ങാനാകാതെ ആശുപത്രിയിൽ

  • 77
    Shares

വിവാഹം കഴിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നിന്ന് രൂക്ഷ പരിഹാസങ്ങളും ആരോപണങ്ങളും നേരിട്ട ദമ്പതികളെ മാനസികാഘാതം താങ്ങാനാകാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 25കാരൻ 48കാരിയെ വിവാഹം കഴിച്ചുവെന്നായിരുന്നു സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടന്നത്. സംഭവം ശ്രദ്ധയിൽപ്പെടുകയും കളിയാക്കലുകൾ കൂടിയതോടെയും ഇരുവരും മാനസിക സമ്മർദത്തിന് അടിമപ്പെടുകയും ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു

കണ്ണൂർ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്റെയും ജൂബി ജോസഫിന്റെയും വിവാഹ ചിത്രമാണ് സൈബർ ഇടങ്ങളിൽ ആക്രമണങ്ങൾക്ക് വിധേയമായത്. ജൂബിക്ക് വയസ്സ് 48 ആയെന്നും 50 കോടിയുടെ സ്വത്ത് മോഹിച്ചാണ് അനൂപ് വിവാഹം കഴിച്ചതെന്നുമായിരുന്നു വ്യാജ പ്രചാരണം. എന്നാൽ അനൂപിനേക്കാൾ രണ്ട് വയസ്സിന് ചെറുപ്പമാണ് ജൂബി. സമൂഹ മാധ്യമങ്ങളിൽ വേട്ടയാടിവർക്കെതിരെ നിയമപോരാട്ടം നടത്താനാണ് ഇരുവരുടെയും തീരുമാനം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *