മോമോ ഗെയിമിനെ കുറിച്ച് പ്രചരിക്കുന്നത് വ്യാജവാർത്തകൾ; ഭീതി പടർത്തുന്നവർക്കെതിരെ ശക്തമായ നടപടി

  • 9
    Shares

മോമോ ഗെയിമിനെ കുറിച്ച് സമൂഹമാധ്യങ്ങൾ വഴി പ്രചരിപ്പിക്കുന്നത് വ്യാജവാർത്തകൾ ആണെന്ന് പോലീസ്. ഭയപ്പെടേണ്ട സാഹചര്യമില്ല. അതേസമയം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട സന്ദേശത്തിൽ മുന്നറിയിപ്പ് നൽകുന്നു. മോമോ ഗെയിമുമായി ബന്ധപ്പെട്ട് കേരളത്തിൽ ഒരു കേസു പോലും റിപ്പോർട്ട് ചെയ്തിട്ടില്ല

അതേസമയം രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം ശ്രദ്ധിക്കണം. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ ജില്ലാ സൈബർ സെല്ലിലോ കേരളാ പോലീസ് സൈബർ ഡോമിനെയോ അറിയിക്കാനും ഫേസ്ബുക്ക് സന്ദേശത്തിൽ പറയുന്നു.

ചില സാമൂഹികവിരുദ്ധർ മറ്റുള്ളവരെ അനാവശ്യമായി ഭയപ്പെടുത്തുന്നതിലേക്കായി വ്യാജനമ്പറുകളിൽ നിന്നും മൊമോ എന്ന പേരിൽ വ്യാജ സന്ദേശങ്ങൾ അയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും.

ADVT ASHNAD


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *