കോഴിക്കോട് വൻ കള്ളനോട്ട് വേട്ട; 20 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടികൂടി, നോട്ടടിക്കുന്ന യന്ത്രങ്ങളും കണ്ടെത്തി, രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട് 20 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ റെയ്ഡിൽ പിടിച്ചെടുത്തു. കുന്ദമംഗലത്തും ഫറോക്കിലുമായി നടന്ന റെയ്ഡിൽ കള്ളനോട്ട് അടിക്കാൻ ഉപയോഗിച്ച യന്ത്രങ്ങളും കണ്ടെത്തി. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുന്ദമംഗലം സ്വദേശി ഷമീർ, ഫറോക്ക് സ്വദേശി അബ്ദുൾ റഷീദ് എന്നിവരാണ് അറസ്റ്റിലായത്. ഫറോക്കിൽ നിന്ന് 2,40,000 രൂപയുടെ വ്യാജനോട്ടുകൾ കണ്ടെടുത്തു. കോടമ്പുഴയിൽ വീട് വാടകക്കെടുത്തായിരുന്നു കള്ളനോട്ടുകൾ അച്ചടിച്ചത്. 2000 രൂപയുടെ 70 നോട്ടുകളും 500 രൂപയുടെ 180 നോട്ടുകളും പിടികൂടി.

കുന്ദമംഗലത്താണ് കൂടുതൽ കള്ളനോട്ടുകൾ കണ്ടെത്തിയത്. ഷമീറിന്റെ വീട്ടിൽ നിന്നും 20 ലക്ഷം രൂപ പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ. നോട്ട് അടിക്കുന്ന യന്ത്രവും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *