പെങ്ങളൂട്ടിക്ക് കാറിന് വേണ്ടി ആയിരം രൂപ വിവാദം: പിരിവെടുത്ത് രമ്യ ഹരിദാസിന് കാർ വാങ്ങില്ല; പിരിച്ച പണം യൂത്ത് കോൺഗ്രസ് തിരികെ നൽകും

Loading...

ആലത്തൂർ എംപിയായ രമ്യ ഹരിദാസിന് പിരിവ് നടത്തി കാർ വാങ്ങിക്കൊടുക്കാനുള്ള പരിപാടി യൂത്ത് കോൺഗ്രസ് ഉപേക്ഷിച്ചു. ഇതുവരെ പിരിച്ചെടുത്ത 6,13,000 രൂപ തിരിച്ചു നൽകാൻ ആലത്തൂർ മണ്ഡലം കമ്മിറ്റി യോഗത്തിൽ തീരുമാനമായി. പിരിവെടുത്ത് രമ്യ ഹരിദാസിന് കാർ വാങ്ങാനുള്ള നീക്കത്തെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പരസ്യമായി വിമർശിച്ചതിനെ തുടർന്നാണ് നടപടി

പിരിവെടുത്ത് കാർ വാങ്ങാനുള്ള നീക്കത്തെ ആദ്യം സ്വാഗതം ചെയ്ത രമ്യ ഹരിദാസ് മുല്ലപ്പള്ളിയുടെ വിമർശനം വന്നതോടെ നിലപാട് മാറ്റിയിരുന്നു. പിരിവെടുത്തുള്ള കാർ വേണ്ടെന്ന് പറയാൻ മദർ തെരേസയുടെ ഫോട്ടോ സഹിതമാണ് രമ്യ ഫേസ്ബുക്കിൽ കുറിപ്പിട്ടത്.

എംപിയാകുന്നതിന് മുമ്പ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി വർഷങ്ങൾ പ്രവർത്തിച്ചയാളാണ് രമ്യ ഹരിദാസ്. സ്വന്തമായി ശമ്പളവും ആനുകൂല്യങ്ങളുമുള്ള എംപിക്ക് കാർ വാങ്ങാൻ പിരിവിടുന്നതിനെതിരെ സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ വിമർശനമുന്നയിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *