കള്ളവോട്ട് ആരോപണം: ജില്ലാ കലക്ടർ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി

കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നുവെന്ന കോൺഗ്രസ് ആരോപണത്തിൽ കണ്ണൂർ ജില്ലാ കലക്ടർ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി. കോൺഗ്രസ് പുറത്തുവന്ന ദൃശ്യങ്ങൾ വ്യാജമല്ലെന്ന് വെബ് ക്യാം ഓപറേറ്റർ കലക്ടർക്ക് വിശദീകരണം നൽകിയെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം ഓപൺ വോട്ടാണെന്ന സിപിഎം അവകാശവാദത്തെ റിപ്പോർട്ടിൽ എതിർക്കുന്നുമില്ല

കാസർകോട് മണ്ഡലത്തിൽ ഉൾപ്പെടുന്ന പിലാത്തറ, എരമം കുറ്റൂർ മേഖലകളിൽ കള്ളവോട്ടുകൾ നടന്നുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഇസംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കലക്ടറോട് റിപ്പോർട്ട് തേടുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *