കള്ളവോട്ട്: സിപിഎം പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കാനാകില്ല; മീണയുടെ ശുപാർശ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി

കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന പിലാത്തറയിലെ 19ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന പഞ്ചയത്തംഗം എൻ പി സലീനയെ അയോഗ്യയാക്കില്ല. സലീനയെ അയോഗ്യയാക്കണമെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ ശുപാർശ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.

സലീന കള്ളവോട്ട് ചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്നുമായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ശുപാർശ. എന്നാൽ പെരുമാറ്റ ദൂഷ്യം സംബന്ധിച്ചോ ആൾമാറാട്ടം സംബന്ധിച്ചോ ഉള്ള കുറ്റത്തിന് കോടതി ശിക്ഷ വിധിച്ചാൽ മാത്രമെ പഞ്ചായത്തംഗത്തെ അയോഗ്യയാക്കാൻ സാധിക്കുകയുള്ളുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *