പിലാത്തറയിൽ കള്ളവോട്ട് നടന്നുവെന്ന് സ്ഥിരീകരിച്ച് ടിക്കാറാം മീണ; സലീനക്ക് പഞ്ചായത്ത് അംഗ സ്ഥാനം രാജിവെക്കേണ്ടി വരും, കേസെടുക്കാനും നിർദേശം

Loading...

കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന പിലാത്തറയിൽ കള്ളവോട്ട് നടന്നുവെന്ന കാര്യം സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പിലാത്തറ സ്‌കൂളിൽ സജ്ജീകരിച്ച 19ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ നേരത്തെ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണം

അന്വേഷണത്തിൽ ചില ക്രമക്കേടുകൾ കണ്ടെത്തിയതായി ടിക്കാറാം മീണ അറിയിച്ചു. സിപിഎം അവകാശപ്പെടുന്ന ഓപൺ വോട്ടെന്ന വാദം ടിക്കറാം മീണ തള്ളിക്കളഞ്ഞു. എ പി സലീന, പത്മിനി, സുമയ്യ എന്നിവർ രണ്ട് തവണ വോട്ട് ചെയ്തതായി കണ്ടെത്തി. ഇതിൽ പത്മിനി കല്യാശ്ശേരിയിലാണ് കള്ളവോട്ട് ചെയ്തത്. സ്വന്തം ബൂത്തിൽ അല്ല സലീന വോട്ട് ചെയ്തതെന്നും അന്വേഷണത്തിൽ കണ്ടെത്തി

എ പി സലീന സിപിഎമ്മിന്റെ പഞ്ചായത്ത് അംഗമാണ്. ഇത് റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശ നൽകി. സലീനക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവെക്കേണ്ടി വരും. കള്ളവോട്ട് ചെയ്തവർക്കെതിരെ കേസെടുക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *