കാസർകോട് മണ്ഡലത്തിലെ പിലാത്തറയിൽ കള്ളവോട്ട് നടന്നതായി ആരോപണം; ദൃശ്യങ്ങൾ പുറത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നതായി ആരോപണം. പിലാത്തറ എ യു പി സ്‌കൂളിലെ 19ാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നുവെന്ന് ആരോപിച്ച് ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. ആറ് പേരുടെ ദൃശ്യങ്ങളാണ് മാതൃഭൂമി പുറത്തുവിട്ടത്.

ഒരാൾ തന്നെ രണ്ട് തവണ വോട്ട് ചെയ്യുന്നതും ആളു മാറി വോട്ട് ചെയ്യുന്നതിന്റെയും ദൃശ്യങ്ങളുണ്ടെന്ന് മാതൃഭൂമി ആരോപിക്കുന്നു. മറ്റ് ബൂത്തിലുള്ളവർ പോലും ഈ ബൂത്തിൽ വന്ന് വോട്ട് ചെയ്യുന്നതും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പ്രിസൈഡിംഗ് ഓഫീസറെ കാഴ്ചക്കാരനാക്കിയാണ് കള്ളവോട്ട് നടക്കുന്നത്.

774ാം നമ്പർ വോട്ടറായ പത്മിനി രണ്ട് തവണ വോട്ട് ചെയ്യുന്നതായി ദൃശ്യങ്ങളിലുണ്ട്. ചെറുതാഴം പഞ്ചായത്തിലെ 50ാം നമ്പർ ബൂത്തിലും 19ാം നമ്പർ ബൂത്തിലും ഇവർ വോട്ട് രേഖപ്പെടുത്തുന്നുണ്ട്. മറ്റൊരു സ്ത്രീ വോട്ടർ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തന്റെ വോട്ട് മറ്റാരോ ചെയ്തതായി മനസ്സിലാക്കുന്നത്. തുടർന്ന് ഇവർക്ക് വോട്ട് ചെയ്യാനാകാതെ മടങ്ങി പോകേണ്ടിയും വന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *