തന്ത്രിയാണോ വിളിച്ചതെന്ന് അറിയില്ല; വീണ്ടും ശ്രീധരൻ പിള്ള

  • 8
    Shares

നട അടയ്ക്കൽ വിവാദത്തിൽ ഇന്നലെ പറഞ്ഞത് തന്നെ ആവർത്തിച്ച് ബിജെപിയുടെ കേരളാ ഘടകം അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. തന്ത്രിയാണോ വിളിച്ചതെന്ന് അറിയില്ല. അന്നേ ദിവസം നൂറുകണക്കിന് ഫോൺ കോളുകൾ വന്നിരുന്നു. ഇതുകൊണ്ട് തന്നെ തന്ത്രിയാണോ അതോ തന്ത്രി കുടുംബത്തിൽ നിന്നാരെങ്കിലുമാണോ വിളിച്ചതെന്ന് അറിയില്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.

ഇന്നലെയും ശ്രീധരൻ പിള്ള ഇത് പറഞ്ഞിരുന്നു. യുവമോർച്ച സമ്മേളനത്തിൽ വെച്ച് ശ്രീധരൻ പിള്ള തന്നെയാണ് തന്ത്രി വിളിച്ച കാര്യം വെളിപ്പെടുത്തിയത്. പ്രശ്‌നം കൈവിട്ടു പോകുമെന്ന് കണ്ടതോടെ തന്ത്രി ശ്രീധരൻ പിള്ളയെ തള്ളിപ്പറഞ്ഞു. ഇതോടെ ശ്രീധരൻ പിള്ളയും പറഞ്ഞകാര്യം വിഴുങ്ങി. എന്നാൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ തന്നെ തന്ത്രി വിളിച്ച കാര്യം ശ്രീധരൻ പിള്ള വ്യക്തമാക്കുന്നുമുണ്ട്‌


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *