ഫാനി ചുഴലിക്കാറ്റ് രൂപപ്പെട്ടു, ശക്തമായ മഴയും കാറ്റുമുണ്ടാകും; കനത്ത ജാഗ്രതാ നിർദേശം

കനത്ത മഴയ്ക്ക് കാരണമായേക്കാവുന്ന ഫാനി ചുഴലിക്കാറ്റ് തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു. കനത്ത മഴയുണ്ടാകാൻ സാധ്യതയുള്ളതിനാൽ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഞായറാഴ്ച മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിലും 29, 30 തീയതികളിൽ 40-60 കിലോമീറ്റർ വേഗതയിലും കാറ്റ് ആഞ്ഞുവീശിയേക്കും

എറണാകുളം, തൃശ്ശൂർ, ഇടുക്കി, മലപ്പുറം, വയനാട്, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകരുതെന്നും ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി ഏഴിനും പകൽ ഏഴിനും ഇടയിൽ മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കാനും നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്

കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകൾ ശ്രദ്ധിക്കണം. സമൂഹമാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. പാലങ്ങളിലും നദിക്കരയിലും മറ്റും കയറി സെൽഫി എടുക്കുന്നത് ഒഴിവാക്കണം.

പുഴകളിലും തോടുകളിലും മഴയത്ത് ഇറങ്ങാതിരിക്കണം. നദിയിൽ കുളിക്കുന്നതും തുണി നനയ്ക്കുന്നതും ഒഴിവാക്കണം. കാറ്റുള്ളപ്പോൾ മരങ്ങളുടെയോ ഇലക്ട്രിക് പോസ്റ്റുകളുടെയും താഴെ വാഹനങ്ങൾ നിർത്തിയിടരുത്. നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി സൂക്ഷിക്കുക

ജില്ലാ എമർജൻസി ഓപറേഷൻസ് സെന്റർ നമ്പറുകൾ 1077 ആണ്. ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കിൽ എസ് ടി ഡി കോഡ് ചേർത്ത് വിളിക്കുക. പഞ്ചായത്ത് അധികാരികളുടെ ഫോൺ നമ്പർ കയ്യിൽ സൂക്ഷിക്കുക.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിച്ചതുപോലെ തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യുനമർദ്ദം ചുഴലിക്കാറ്റായി…

Posted by Kerala State Disaster Management Authority – KSDMA on Saturday, April 27, 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *