ഫോനി ഇന്ത്യൻ തീരത്ത് നിന്ന് അകലുന്നു; കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴ

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്ത് നിന്ന് അകലുന്നതായി റിപ്പോർട്ട്. വടക്കുപടിഞ്ഞാറൻ ദിശയിലാണ് ഫോനി സഞ്ചരിക്കുന്നത്. തമിഴ്‌നാട്, ആന്ധ്ര തീരത്ത് ഫോനി എത്തില്ലെന്നാണ് അറിയുന്നത്. കാറ്റിന്റെ ദിശ ബംഗ്ലാദേശ് തീരത്തേക്ക് മാറുമെന്നും കാലവസ്ഥാ വിദഗ്ധർ പറയുന്നു

എന്നാൽ തിങ്കളാഴ്ചയോടെ അതി തീവ്ര ചുഴലിക്കാറ്റായി മാറുന്ന ഫോനിയുടെ സ്വാധീനത്താൽ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴ പെയ്യും. കേരളാ തീരങ്ങളിൽ 60 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാനും ഇടയുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *