ഫാനി ചുഴലിക്കാറ്റ് 240 കിലോമീറ്റർ വേഗതയിൽ വരെ വീശിയേക്കും; ആശങ്ക പടർത്തി തീരത്തേക്ക്

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഫാനി ചുഴലിക്കാറ്റ് ആശങ്ക പടർത്തി തീരത്തോട് അടുക്കുന്നു. ചൊവ്വാഴ്ചയോടെ ചുഴലിക്കാറ്റ് തീരം തൊടും. ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തമിഴ്‌നാട് ആന്ധ്രാ പ്രദേശ് തീരത്തെ ലക്ഷ്യമാക്കിയാണ് ഫാനി നീങ്ങുന്നത്. ഫാനിയുടെ സഞ്ചാര പഥത്തിൽ കേരളം ഇല്ലെങ്കിലും കനത്ത മഴയും കാറ്റും പ്രതിഫലനമായി ഉണ്ടാകും. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

മെയ് ഒന്നിന് ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറിൽ 240 കിലോമീറ്റർ വരെയാകാമെന്ന് അമേരിക്കയിലെ ടൈഫൂൺ വാണിംഗ് സെന്റർ മുന്നറിയിപ്പ് നൽകുന്നു. ആന്ധ്രയുടെ ദക്ഷിണ തീരത്ത് എത്തുന്നതോടെ ചുഴലിക്കാറ്റ് കൂടതൽ ശക്തി പ്രാപിക്കുമെന്നാണ് കരുതുന്നത്. തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഏപ്രിൽ 29ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും ഏപ്രിൽ 30ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *