ഫാനി ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

Loading...

ശ്രീലങ്കയുടെ തെക്കുകിഴക്ക് മേഖലയിൽ രൂപം കൊള്ളുന്ന ന്യൂനമർദം ചുഴലിക്കാറ്റായി തമിഴ്‌നാട് തീരപ്രദേശത്തേക്ക് എത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് നേരിട്ട് കേരളത്തെ ബാധിക്കില്ലെന്നാണ് അറിയുന്നത്. എന്നാൽ ഏപ്രിൽ 29, 30, മെയ് 1 തീയതികളിൽ സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു

ന്യൂനമർദം ചുഴലിക്കാറ്റായി രൂപപ്പെട്ടാൽ ഇതിനെ ഫാനി എന്ന് വിളിക്കും. 27ാം തീയതി മുതൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്‌നാട് തീരത്തും മത്സ്യബന്ധനത്തിന് പോയവർ 27ന് പുലർച്ചെയോടെ തിരിച്ചെത്താനും നിർദേശം നൽകി

28ാം തീയതിയോടെ കാറ്റിന്റെ വേഗത 80-90 കിലോമീറ്റർ വേഗത്തിലാകും. രാത്രി 11.30 വരെ തിരമാലകൾ 2.2 മീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *