ഫാനി വടക്കുപടിഞ്ഞാറൻ ദിശയിലേക്ക്; തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം

Loading...

ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപം കൊണ്ട ന്യൂനമർദം ഫാനി ചുഴലിക്കാറ്റായി മാറി. ചെന്നൈയിൽ നിന്ന് 1250 കിലോമീറ്റർ ദൂരത്തിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ തീരത്തേക്ക് പ്രവേശിക്കും. വടക്കുപടിഞ്ഞാറൻ ദിശയിലാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്

ചൊവ്വാഴ്ചയോടെ തമിഴ്‌നാട്, ആന്ധ്ര തീരത്തേക്ക് കാറ്റ് അടുക്കുമെന്നാണ് പ്രവചനം. ചൊവ്വാഴ്ചയോടെ അതി തീവ്ര ചുഴലിക്കാറ്റായി മാറും. 170 കിലോമീറ്റർ വേഗതയിൽ വരെ ഫാനി ആഞ്ഞുവീശാൻ ഇടയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളിൽ കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്

ഫാനിയുടെ സ്വാധീനഫലമായി കേരളത്തിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ 20-40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 60 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *