ഫോനി ചുഴലിക്കാറ്റിന്റെ ദിശ മാറുന്നു; ചൊവ്വാഴ്ചയോടെ തീരത്തെത്തും, കേരളത്തിൽ ശക്തമായ മഴയുണ്ടാകും

Loading...

ഫോനി ചുഴലിക്കാറ്റിന്റെ ദിശ മാറുന്നതായി തമിഴ്‌നാട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തമിഴ്‌നാട് തീരത്ത് നിന്ന് ആന്ധ്ര, ഒറീസ, പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങുന്നതായാണ് അറിയിപ്പ്. ചൊവ്വാഴ്ചയോടെ ചുഴലിക്കാറ്റ് തീരം തൊടും. കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത മഴയുണ്ടാകും

അടുത്ത 24 മണിക്കൂറിനുള്ളിൽ കാറ്റിന്റെ തീവ്രത വർധിക്കും. സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്.

പാലിക്കേണ്ട നിർദേശങ്ങൾ

1 കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, പത്തനംതിട്ട, വയനാട്, കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഉരുൾപൊട്ടലിൽ സാധ്യതയുള്ളതിനാൽ മലയോരമേഖലകളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം.

2 മലയോര മേഖലയിലെ റോഡുകൾക്കു കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ ചാലുകൾക്കരികിൽ വാഹനങ്ങൾ നിർത്തരുത്.

3 മലയോര മേഖലയിലും ബീച്ചുകളിലും വിനോദസഞ്ചാരത്തിനു പോകാതിരിക്കുക.

4 കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകൾ ശ്രദ്ധിക്കുക. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാതിരിക്കുക.

5 ഒരുകാരണവശാലും നദികളും ചാലുകളും മുറിച്ചുകടക്കാൻ ശ്രമിക്കരുത്.

6 പാലങ്ങളിലും നദിക്കരകളിലും മറ്റും സെൽഫിയെടുക്കാൻ ശ്രമിക്കാതിരിക്കുക.

7 പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ മഴയത്ത് അവിടേക്ക് ഇറങ്ങാതിരിക്കുക. കുട്ടികൾ ഇറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുക. നദിയിൽ കുളിക്കുന്നതും തുണിയലക്കുന്നതും കളിക്കുന്നതും ഒഴിവാക്കുക.
കാറ്റിന്റെ സാഹചര്യത്തിൽ മരങ്ങളുടെയും ഇലക്ട്രിക് പോസ്റ്റുകളുടെയും താഴെ വാഹനങ്ങൾ നിർത്തിയിടരുത്.

8 മരങ്ങളുടെ താഴെ മൃഗങ്ങളെ കെട്ടിയിടാതിരിക്കുക.
നദിക്കരയോടു ചേർന്നു താമസിക്കുന്നവരും മുൻകാലങ്ങളിലും വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരും എമർജൻസി കിറ്റുണ്ടാക്കി സൂക്ഷിക്കുക.

9 പ്രധാനരേഖകൾ, സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ വെള്ളം കയറാത്തതും എളുപ്പം എടുക്കാൻ പറ്റുന്നതുമായ ഉയർന്ന സ്ഥലത്തു സൂക്ഷിക്കുക.

10 ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ലെന്നും വീട്ടിലുള്ളവർക്കു നിർദേശം നൽകുക.

11 ടി.വിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക.
ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ നമ്പരുകൾ 1077 ആണ്. ജില്ലയ്ക്കു പുറത്തുനിന്നാണു വിളിക്കുന്നതെങ്കിൽ അതാതു ജില്ലകളുടെ എസ്.ടി.ഡി കോഡ് ചേർക്കുക.

12 പഞ്ചായത്ത് അധികൃതരുടെ ഫോൺ നമ്പർ കൈയിൽ സൂക്ഷിക്കുക.

13 വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോസ കുട്ടികളോ ഉണ്ടെങ്കിൽ അവരെ പ്രത്യേകം ശ്രദ്ധിക്കുക. ആദ്യം അവരെ മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമുണ്ടെങ്കിൽ ഇവരെ സംബന്ധിച്ച വിവരം സാമൂഹികനീതി വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കുക.

14 വളർത്തുമൃഗങ്ങളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുകയോ അതിനു കഴിഞ്ഞില്ലെങ്കിൽ കെട്ടഴിച്ചുവിടുകയോ ചെയ്യുക.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *