14 വയസ്സുള്ള മകളെ ബലാത്സംഗം ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തി; ചാരക്കേസിൽ ഫൗസിയ ഹസൻ

  • 21
    Shares

ഐഎസ്ആർഒ ചാരക്കേസിൽ സുപ്രീം കോടതി വിധി വന്ന പശ്ചാത്തലത്തിൽ ഫൗസിയ ഹസൻ മുമ്പ് നടത്തിയ വെളിപ്പെടുത്തലുകൾ വീണ്ടും ചർച്ചയാകുകയാണ്. 14 വയസ്സുള്ള മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ചാരക്കേസിൽ തന്നെ ഉപയോഗിച്ചതെന്ന് ഫൗസിലയ പറഞ്ഞിരുന്നു. നമ്പി നാരായണനെ അറിയില്ലായിരുന്നുവെന്നും പോലീസ് ഭീഷണിപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ പേര് പറയിച്ചതെന്നും ഫൗസിയ പറഞ്ഞിരുന്നു

സിബിഐ കസ്റ്റഡിയിൽ വെച്ചാണ് നമ്പി നാരായണനെ ആദ്യം കണ്ടത്. മകളെ മുന്നിൽ കൊണ്ടുവന്നു നിർത്തി ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ഉദ്യോഗസ്ഥർ പറഞ്ഞ പലതും സമ്മതിക്കേണ്ടി വന്നത്. ജയിൽ മോചിതയായ ഫൗസിയ പോലീസിനും ഐബിക്കുമെതിരെ പരാതി നൽകിയിരുന്നു. എന്നാൽ ഭയമുള്ളതിനാൽ പരാതി പിന്നീട് പിൻവലിക്കുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *