കാർഷിക വായ്പകളിലെ മൊറട്ടോറിയം: വിശദീകരണം തൃപ്തികരമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ

  • 10
    Shares

തിരുവനന്തപുരം: സംസ്ഥാനത്ത് കാർഷിക വായ്പകളിലെ ജപ്തി നടപടികളിൽ മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള അപേക്ഷയിൽമേൽ സംസ്ഥാന സർക്കാർ നൽകിയ വിശദീകരണം തൃപ്തികരമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടീക്കാറാം മീണ. സംസ്ഥാന സർക്കാരിന്റെ വിശദീകരണം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്. വിശദീകരണത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ തീരുമാനമെടുക്കും.

മൊറട്ടോറിയം ഏർപ്പെടുത്തിയതിന്റെ ഉത്തരവ് ഫയൽ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സർക്കാർ സമർപ്പിച്ചിരുന്നു. ഫയലിലെ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ ഇത് തിരിച്ചയച്ചു. എന്നാൽ വീണ്ടും സമർപ്പിച്ച ഫയൽ തൃപ്തികരമാണെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പറയുന്നത്. കൂടുതൽ തീരുമാനങ്ങൾക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ ഫയൽ സമർപ്പിച്ചതായി ടിക്കാറാം മീണ പറഞ്ഞു

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷമാണ് കാർഷിക വായ്പകളിൽ മൊറട്ടോറിയം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഉത്തരവിറക്കാൻ വൈകിയതിൽ ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി വിമർശിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *