മകളെ കാണാനെത്തിയ പിതാവിനെ മകനടക്കം സംഘം ചേർന്ന് മർദിച്ചു; സംഭവം കൊട്ടാരക്കരയിൽ

മകളെ കാണാനെത്തിയ അച്ഛനെ മകനടക്കം ബന്ധുക്കൾ കെട്ടിയിട്ട് മർദിച്ചു.കൊട്ടാരക്കര അമ്പലപ്പുറത്താണ് സംഭവം. അരുൺ ഭവനിൽ ബാബു(47)നാണ് മർദനമേറ്റത്. ഇയാളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദീർഘകാലമായി കുടുംബവുമായി അകന്നുകഴിയുന്ന ബാബു കഴിഞ്ഞ ദിവസം ഭാര്യയുടെ വീട്ടിലെത്തി മകളെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ബാബുവിനെ സ്വന്തം മകൻ അരുൺ അടക്കം ചേർന്ന് മർദിക്കുകയായിരുന്നു. അരുണിന്റെ സുഹൃത്ത് വിഷ്ണുവും ബാബുവിന്റെ ഭാര്യാപിതാവ് പുരുഷോത്തമനും ചേർന്നാണ് കൈയ്യും കാലും കൂട്ടിക്കെട്ടി മർദിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *