ബലാത്സംഗ പരാതി നൽകിയ കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച വൈദികനെതിരെ നടപടി

  • 12
    Shares

ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച സംഭവത്തിൽ വൈദികനെതിരെ സിഎംഐ സഭയുടെ നടപടി. വൈദികൻ ജയിംസ് എർത്തയിലിനെതിരെയാണ് സഭ നടപടി എടുത്തത്

കുര്യനാട് ആശ്രമത്തിന്റെ ചുമതലയിൽ നിന്ന് ജയിംസ് എർത്തലയെ മാറ്റി. സഭയുടെ ഇടുക്കിയിലെ ആസ്ഥാനത്തേക്കാണ് മാറ്റം. ആശ്രമത്തിലെ പ്രിയോർ, സ്‌കൂളുകളുടെ മാനേജർ പദവികളിൽ നിന്നാണ് വൈദികനെ നീക്കിയത്.

സംഭവത്തെ കുറിച്ച് വിശദീകരണം നൽകാനും വൈദികനോട് സഭ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കന്യാസ്ത്രീയുടെ സുഹൃത്ത് കൂടിയായ മറ്റൊരു കന്യാസ്ത്രീയെ വിളിച്ച് ബിഷപ്പിനെതിരായ കേസിൽ നിന്ന് പിൻമാറണമെന്ന് വൈദികൻ ആവശ്യപ്പെട്ടത്. പത്ത് ഏക്കർ സ്ഥലവും ഒരു മഠവുമായിരുന്നു വൈദികൻ നൽകിയ വാഗ്ദാനം

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *