ഫാദർ ജോബ് ചിറ്റിലപ്പിള്ളി വധം: ഇരട്ട ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി; പ്രതിയെ വെറുതെ വിട്ടു

  • 10
    Shares

ഫാദർ ജോബ് ചിറ്റിലപ്പിള്ളി വധക്കേസിൽ പ്രതി രഘുകുമാറിനെ ഹൈക്കോടതി വെറുതെ വിട്ടു. സിബിഐ കോടതി പ്രതിക്ക് വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. 2012ലാണ് സിബിഐ കോടതി പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.

കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. 2004 ആഗസ്റ്റ് 28നാണ് ചാലക്കുടി തുരുത്തിപ്പറമ്പ് സഹായമാതാ പള്ളി വികാരിയായിരുന്ന ഫാദർ ജോബ് ചിറ്റിലപ്പിള്ളി കൊല്ലപ്പെട്ടത്. സാക്ഷി മൊഴികളിൽ നിന്നാണ് സിബിഐ കോടതി രഘുകുമാറിനെ കുറ്റക്കാരനായി കണ്ടെത്തിയത്.

വികാരിയോട് പ്രതിക്കുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സിബിഐ കണ്ടെത്തിയിരുന്നത്.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *