ഫ്രാങ്കോയ്‌ക്കെതിരെ മൊഴി നൽകിയ വൈദികന്റെ മരണം; കൊലപാതകമെന്ന് സഹോദരൻ

  • 14
    Shares

പീഡനക്കേസ് പ്രതിയും ജലന്ധർ ബിഷപുമായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നൽകിയ വൈദികനെ മരിച്ചു നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. ഫാദർ കുര്യാക്കോസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈദികനെ കൊലപ്പെടുത്തിയതാണെന്ന് നൂറു ശതമാനം ഉറപ്പുണ്ടെന്ന് അനിയൻ ജോസ് കാട്ടുതറ പറഞ്ഞു

മൃതദേഹം നാട്ടിലെത്തിച്ചു പോസ്റ്റുമോർട്ടം നടത്തണം. ഇതുസംബന്ധിച്ച് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും നിവേദനം നൽകും.

രാവിലെ പത്തരയോടെ ജലന്ധറിലുള്ള വൈദികൻ വിളിച്ച് കുര്യാക്കോസ് അച്ചൻ മരിച്ചതായി പറഞ്ഞു. കൂടുതൽ വിവരങ്ങൾ പിന്നെ പറയാമെന്ന് മാത്രമാണ് പറഞ്ഞത്. ബന്ധുക്കൾ എത്തുന്നതിന് മുമ്പ് തന്നെ പോസ്റ്റുമോർട്ടം നടത്താൻ ശ്രമിക്കുന്നതിൽ ദുരൂഹതയുണ്ട്. ജലന്ധർ പോലീസിനെ വിശ്വാസമില്ലെന്നും സഹോദരൻ ജോസ് കാട്ടുതറ പറഞ്ഞു

ഫ്രാങ്കോയെക്കെതിരെ മൊഴി കൊടുത്തതു മുതൽ ഫാദർ കുര്യാക്കോസിന് പല പ്രശ്‌നങ്ങളുമുണ്ടായിരുന്നതായി ജോസ് പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *