ജലന്ധറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാ. കുര്യാക്കോസിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

  • 7
    Shares

ജലന്ധറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാദർ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ചേർത്തല പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഉച്ചയ്ക്ക് 3 മണിക്കാണ് സംസ്‌കാര ചടങ്ങുകൾ. ജലന്ധർ രൂപതയിൽ നിന്നുള്ള വൈദികരും ചടങ്ങിൽ പങ്കെടുക്കും.

സംസ്‌കാര ശുശ്രൂഷകൾക്ക് അങ്കമാലി-എറണാകുളം അതിരൂപതാ അഡ്മിനിസ്‌ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത് നേതൃത്വം നൽകും. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ മൃതദേഹം കേരളത്തിൽ എത്തിച്ചിരുന്നു.

പീഡനക്കേസ് പ്രതി ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നൽകിയ വൈദികനായിരുന്നു കുര്യാക്കോസ് കാട്ടുതറ. ഇതിന് ശേഷം ഇദ്ദേഹത്തിന്റെ വസതിക്ക് നേരെ ആക്രമണവും നടന്നിരുന്നു. മരണത്തിൽ ഫ്രാങ്കോയുടെ പങ്കിനെ കുറിച്ച് വിശ്വാസികൾക്കിടയിൽ തന്നെ വലിയ സംശയത്തിന് ഇടയാക്കിയിട്ടുണ്ട്‌


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *