ഫാദർ നിക്കോളാസിനൊപ്പം കുറവിലങ്ങാട് മഠത്തിലെത്തിയത് കൊലക്കേസ് പ്രതി
ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട്ടെ മഠത്തിൽ ഫാദർ നിക്കോളാസ് മണിപ്പറമ്പിലിനൊപ്പം കഴിഞ്ഞ ദിവസമെത്തിയത് കൊലക്കേസ് പ്രതിയെന്ന് വെളിപ്പെടുത്തൽ. തൊമ്മി വധക്കേസ് പ്രതി സജി മൂക്കന്നൂരാണ് വൈദികനൊപ്പം മഠത്തിലെത്തിയത്
2011ൽ കർഷക നേതാവ് തോമസ് എന്ന തൊമ്മിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. വൈദികന്റെ വാഹനം ഓടിച്ചിരുന്നത് ഇയാളായിരുന്നു. വൈദികനൊപ്പം സജി മഠത്തിനകത്ത് പ്രവേശിച്ച ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
തന്റെ മുൻ ഇടവകാംഗമാണെന്ന് പറഞ്ഞാണ് വൈദികൻ മഠത്തിൽ സജിയെ പരിചയപ്പെടുത്തിയത്. കേസിൽ വിചാരണ നേരിടുന്നതിനിടെയാണ് വൈദികൻ സജിയുമൊന്നിച്ച് മഠത്തിലെത്തിയത്. വൈദികൻ മഠത്തിലെത്തിയത് കന്യാസ്ത്രീകളെ സ്വാധീനിക്കാനാണെന്ന് സിസ്റ്റർ അനുപമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനിടെയാണ് ഫാദർ നിക്കോളാസ് പറമ്പിൽ കൊലക്കേസ് പ്രതിയുമായി മഠത്തിലെത്തിയത്.