പറമ്പിൽ കിടക്കുന്ന ചിരട്ടയില്ലേ, തെരഞ്ഞെടുപ്പ് അടുത്താൽ സോറി, ആമസോണിൽ കയറിയാൽ 1500 രൂപയാകും

  • 123
    Shares

ചിരട്ടയില്ലേ, വെറും ചിരട്ട ആമസോണിൽ 1500 രൂപക്ക് വിൽപ്പനക്ക് വച്ചിരിക്കുന്നത് നമ്മൾ കണ്ടു ട്രോൾ ചെയ്തില്ലേ. കഴുകി വൃത്തിയാക്കി തൊലി ചുരണ്ടിയ ചിരട്ട ഇന്ത്യ പോലൊരു രാജ്യത്ത് ആയിരത്തി അഞ്ഞൂറ് രൂപക്ക് വിൽക്കാൻ മാത്രമെന്തെങ്കിലും സവിശേഷത ആ ചിരട്ടക്ക് ഉള്ളത് കൊണ്ടല്ല, ആ തുക കൊടുത്തു അത് വാങ്ങാൻ ആൾക്കാരുള്ളോരു ഡിമാന്റ് ഇവിടെ സൃഷ്ടിക്കപെട്ടിട്ടുണ്ട്. ഡിമാന്റ് ഉള്ളിടത്ത് സപ്ലൈ ഉണ്ടാകും.
മാർക്കറ്റിംഗ് വളരെ രസമുള്ളൊരു ശാഖയാണ്. ക്രിയേറ്റിവിറ്റിയാണ് അതിന്റെ മുഖമുദ്രയെങ്കിലും ചില പ്രൊഡക്റ്റുകളുടെ മാർക്കറ്റിങ് ടൂൾസ് കാലങ്ങളെ അതിജീവിച്ചു തുടർന്ന് പോരാറുണ്ട്.

വലതുപക്ഷത്തിന്റെ ഏറ്റവും വലിയ പിഴയ്പ്പും സമാധാനവും ഈ മാർക്കറ്റിങ്ങിലാണ്. ഒരു ലോക്കൽ പരിപാടിക്ക് അവർ വയ്ക്കുന്ന ഫ്ളക്സിലെ തിങ്ങി നിറഞ്ഞ മുഖങ്ങൾ കണ്ടാൽ മനസ്സിലാവും അതിലെത്ര മാത്രം അവർ സ്വയം അഭിരമിക്കുകയും പ്രാധാന്യം കല്പിക്കുകയും ചെയ്യുന്നുണ്ടെന്ന്. ആ കൂട്ടത്തിൽ പെടുത്താവുന്ന ഒരു പക്ഷേ കഴിഞ്ഞ എൺപതു വർഷക്കാലമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് തുടർന്ന് പോരുന്നൊരു മാർക്കറ്റിങ് ടൂളാണീ ലാളിത്യത്തിന്റെ വില കുറഞ്ഞ ആദർശവൽക്കരണം. ഗാന്ധിയായിരുന്നു അതിന്റെ ഭൂതകാല മുഖമുദ്ര.

ഗാന്ധിയെ ആ ‘ഗാന്ധിയാക്കി

‘ കൊണ്ടു നടക്കാൻ കോൺഗ്രസ് ചിലവഴിച്ചിരുന്നത് ലക്ഷങ്ങളാണ്. ഗാന്ധിയെ ഈ അതി ലാളിത്യത്തിന്റെ മുഖമുദ്രയായി ദാരിദ്രനായി കൊണ്ടു നടക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടികളാണ് ചിലവഴിച്ചിരുന്നത് എന്നു സരോജിനി നായിഡു അവരുടെ ആത്മകഥയിൽ പറയുന്നുണ്ട്. ഫ്രീഡം അറ്റ്മിഡ് നൈറ്റ് വായിച്ചവർക്ക് അറിയാം ഈ ലാളിത്യത്തിന്റെ – ദാരിദ്രത്തിന്റെ ആദർശ വൽക്കരണം മനോഹരമാക്കി മാർക്കറ്റ് ചെയ്യാൻ എന്തുമാത്രം കഷ്ടപാടുകളാണ് കോൺഗ്രസ് ചെയ്തതെന്ന്.അത് ഇന്ത്യൻ ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയ ദൃഷ്ടിയിൽ ഉണ്ടാക്കിയെടുത്ത പൊതുബോധം ഒട്ടുമേ ചെറുതല്ല.

പശുവിനെ മാതാവായി കരുതിയിരുന്ന ഗാന്ധി ആട്ടിൻപാലു മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. വട്ടമേശ സമ്മേളനങ്ങൾക്കും മറ്റുമായി ഗാന്ധി ലണ്ടനിലും മറ്റും പോകുമ്പോൾ കൂട്ടത്തിൽ ആടും, ചർക്കയും അവയുടെ പരിചാരകരുമെല്ലാമായി ഒരു കൂട്ടം ലണ്ടനിൽ പോയി താമസിക്കുകയും തിരിച്ചു വരികയുമൊക്കെ ചെയ്യും. അതിനു വേണ്ട എല്ലാ ചിലവുകളും വഹിച്ചു കൊണ്ട് എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുക്കാൻ കോൺഗ്രസിന് അന്നേ സ്പോൺസർമാരുണ്ടായിരുന്നു.

അതേസമയം തന്നെ ചർച്ചിലിന്റെ ‘അർദ്ധ നഗ്‌നമായ ഫക്കീർ’ താമസിച്ചിരുന്നത് ബിർളാ ഹൗസിലായിരുന്നെന്നു ഓർക്കണം. സുൽത്താൻ ആഗാ ഖാന്റെ കൊട്ടാരത്തിലായിരുന്നു അദ്ദേഹം. ഭാര്യയ്ക്കും സെക്രട്ടറി മഹാദേവ് ദേശായിക്കുമൊപ്പം തടങ്കലിൽ കഴിഞ്ഞിരുന്നത്. അഥവാ കോൺഗ്രസിന്റെ ആ അതി സാധാരണക്കാരനായ ഗാന്ധി ഒരിക്കലും ദാരിദ്ര്യമെന്ന ജീവിതാവസ്ഥ അറിഞ്ഞിട്ടേ ഉണ്ടാകാൻ തരമില്ല.

നടന്നു പോകുന്ന പോക്കിൽ പെട്ടെന്നങ്ങനെയൊരു ദളിത് കർഷകന്റെ വീട്ടിൽ കയറി ഭക്ഷണം കഴിക്കുന്ന രാഹുൽ ഗാന്ധിയെ ചാനലുകളിലും പത്രങ്ങളുടെ ഒന്നാം പേയ്ജിലും കാണുമ്പോൾ അതിനു പുറകിൽ കോൺഗ്രസുകാരും അവരുടെ പിആർ ടീമും നടത്തിയ കഷ്ടപ്പാടുകളും റിഹേഴ്‌സലുകളും നമ്മൾ ഓർക്കാറില്ല.

ഒരു പ്രസംഗത്തിൽ സണ്ണി എം. കപ്പിക്കാട് തമാശ രൂപേണ പറയുന്നുണ്ട്, ആ പട്ടിക ജാതിക്കോളനിയിലെ വീട്ടിൽ രാഹുൽ ഗാന്ധി കഴിച്ച ഭക്ഷണം പോലും തയ്യാറാക്കി രണ്ടു പ്രാവശ്യം ടെസ്റ്റ് ചെയ്ത് അവിടെ ഒരുക്കാനുള്ള പണി കോൺഗ്രസുകാർ ചെയ്തു കാണുമെന്ന്.

കഴിഞ്ഞ പതിനഞ്ച് കൊല്ലമെങ്കിലുമായി ഉമ്മൻചാണ്ടി ട്രെയിനിലെ ലോവർ സ്ലീപ്പർ ബർത്തിലും മനോരമയിലും കിടക്കുന്നുറങ്ങുന്നുണ്ട്. ആരുമറിയാതെ പെട്ടെന്നൊരു ദിവസം സൈക്കിൾ യാത്ര ചെയ്യാൻ തീരുമാനിച്ച കെ.സി വേണു ഗോപാലിന് പക്ഷേ മനോരമ കണ്ണുകളെ വെട്ടിക്കാനായില്ല. അഞ്ചു വർഷം മുന്നേ ഇതുപോലൊരു ഇലക്ഷൻ കാലത്ത് ഓട്ടോയിൽ കേറിയ ശശി തരൂർ ഇപ്പോൾ തട്ടുകടയിൽ നിന്ന് ചായ കുടിച്ചിരിക്കുന്നു! അതും ഒന്നാം ക്ലാസിലെ കുട്ടിക്ക് പോലും മനസ്സിലാകുന്ന ഇംഗ്ലീഷ് ഭാഷയിൽ എഴുതി നാട്ടുകാരെ അറിയിക്കാനും പഠിച്ചു. ഇനിയും പല മുഖങ്ങൾ കല്ലു ചുമക്കും, മൂക്കു പിഴിഞ്ഞു കൊടുക്കും, പ്ലാവിലയിൽ കോരി കഞ്ഞികുടിക്കും.

നമ്മടെ പറമ്പിലും ചളിയിലും കിടന്നു ദ്രവിക്കുന്ന സദാ ചിരട്ട തന്നെയാണ്. ഇലക്ഷൻ അടുത്താൽ സോറി ആമസോണിൽ കേറിയാൽ 1500 രൂപയാകുമെന്നേ ഉള്ളൂ. ആശ്ചര്യം കൊണ്ട് വാങ്ങി ഷോ കെയ്സിൽ വെക്കാൻ മാത്രം ബോധവുമുള്ളോരു ജനത ഇവിടെ ഇപ്പോഴും ബാക്കിയുണ്ടേ.

ചിരട്ടയില്ലേ,വെറും ചിരട്ട ആമസോണിൽ 1500 രൂപക്ക് വിൽപ്പനക്ക് വച്ചിരിക്കുന്നത് നമ്മൾ കണ്ടു ട്രോൾ ചെയ്തില്ലേ.കഴുകി…

Posted by Sreekanth PK on Friday, February 1, 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *