പരാതി പിൻവലിച്ച് മാപ്പ് പറഞ്ഞാൽ സഭയിൽ തുടരാം; സിസ്റ്റർ ലൂസിക്ക് സഭയുടെ കത്ത്

പോലീസിന് നൽകിയ പരാതി പിൻവലിച്ച് മാപ്പ് പറഞ്ഞാൽ സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് സഭയിൽ തുടരാമെന്ന് കാണിച്ച് സിസ്റ്റർക്ക് എഫ് സി സി സന്ന്യാസ സഭയുടെ കത്ത്. പരാതി പിൻവലിച്ചാൽ സഭയിൽ തുടരാം. ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നാണ് കത്തിലുള്ളത്.

ലൂസിയെ മഠത്തിൽ പൂട്ടിയിട്ടെന്ന പരാതി അവാസ്തവമാണ്. മറ്റ് സിസ്റ്റർമാർ പള്ളിയിൽ പോയപ്പോൾ വാതിൽ പുറത്ത് നിന്ന് പൂട്ടുക മാത്രമാണ് ചെയ്തത്. ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തതിനല്ല ലൂസിയെ പുറത്താക്കിയത്. ചില തെറ്റുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. മഠത്തിൽ തന്നിഷ്ടപ്രകാരം ജീവിക്കാമെന്ന് കരുതരുതെന്നും കത്തിൽ പറയുന്നു

സമൂഹ മാധ്യമങ്ങളിലൂടെ സിസ്റ്റർ ലൂസിയെ അധിക്ഷേപിച്ച വൈദികൻ നോബിളിനെയും കത്തിൽ പതിവ് പോലെ ന്യായീകരിക്കുന്നുമ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *