ആഘോഷപരിപാടികൾ ഒഴിവാക്കിയതിൽ ചീഫ് സെക്രട്ടറിയോട് വ്യക്തത തേടി മന്ത്രി ബാലൻ

  • 8
    Shares

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ആഘോഷപരിപാടികളും ഒരു വർഷത്തേക്ക് ഒഴിവാക്കി പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന് അതൃപ്തി. മന്ത്രിസഭാ യോഗം ചർച്ച ചെയ്യാതെയാണ് ഉത്തരവിറങ്ങിയതെന്ന് പറഞ്ഞ മന്ത്രി ചീഫ് സെക്രട്ടറിയോട് വ്യക്തത തേടി.

സംസ്ഥാന സ്‌കൂൾ കലോത്സവം, ചലചിത്രോത്സവം തുടങ്ങിയ എല്ലാ ആഘോഷപരിപാടികളും ഒരു വർഷത്തേക്ക് ഒഴിവാക്കിയിരുന്നു. എന്നാൽ ഇക്കാര്യം മന്ത്രിമാരുമായി കൂടിയാലോചിട്ടില്ലെന്ന് മന്ത്രി പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വൈകാരികമായി ഇത്തരമൊരു തീരുമാനം എടുക്കുമെന്ന് കരുതുന്നില്ല. ഏതോ ഉദ്യോഗസ്ഥന് തോന്നിയ നോട്ടപ്പിശകാകാമിതെന്നും അദ്ദേഹം പറഞ്ഞു

ചലചിത്രോത്സവം നടത്തേണ്ടതില്ലെന്ന തീരുമാനത്തിൽ ചലചിത്ര അക്കാദമി ചെയർമാൻ കമലും അതൃപ്തി പ്രകടിപ്പിച്ചു. കമൽ മന്ത്രിയെ നേരിട്ടു കണ്ടാണ് അതൃപ്തി പ്രകടിപ്പിച്ചത്. വിഷയത്തിൽ സർക്കാരിനെ സമർദത്തിലാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കമൽ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *