സർക്കാർ ഫണ്ടില്ലാതെ ചലചിത്ര മേള നടത്താൻ കഴിയില്ലെന്ന് മന്ത്രി എ കെ ബാലൻ

  • 6
    Shares

രാജ്യാന്തര ചലചിത്ര മേളയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ഐഎഫ്എഫ്‌കെ സർക്കാർ പണം അനുവദിക്കാതെ നടത്താൻ കഴിയില്ലെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. ചെലവ് ചുരുക്കിയാലും മൂന്ന് കോടി രൂപയെങ്കിലും വേണ്ടിവരും. രണ്ട് കോടി രൂപ ചലചിത്ര അക്കാദമി കണ്ടെത്തും. പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപയെങ്കിലും വേണമെന്നും മന്ത്രി പറഞ്ഞു

മുഖ്യമന്ത്രിയുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തി വ്യക്തത വരുത്തുമെന്നാണ് മന്ത്രി പറഞ്ഞത്. ചലചിത്ര മേളയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകിയിരുന്നു. എന്നാൽ മേളയ്ക്ക് അക്കാദമി തന്നെ പണം കണ്ടെത്തണമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. മേളയുടെ ചെലവ് ചുരുക്കാമെന്ന അക്കാദമി നിർദേശം മുഖ്യമന്ത്രി അംഗീകരിക്കുകയും ചെയ്തിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *