അക്രമി പെട്രൊളൊഴിച്ച് തീ കൊളുത്തിയ കോഴിക്കോട് ഈങ്ങാപ്പുഴയിലെ ധനകാര്യ സ്ഥാപന ഉടമ മരിച്ചു

  • 8
    Shares

അജ്ഞാതനായ അക്രമി പെട്രോളൊഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന്് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ധനകാര്യ സ്ഥാപന ഉടമ മരിച്ചു. കോഴിക്കോട് ഈങ്ങാപ്പുഴ കൈതപ്പൊയിൽ ബസ് സ്റ്റോപ്പിന് സമീപം പ്രവർത്തിക്കുന്ന മലബാർ ഫിനാൻസ് ഉടമ സജി കുരുവിളയാണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സജി കുരുവിളക്ക് നേരെ ആക്രമണം നടന്നത്. സ്ഥാപനത്തിലെത്തിയ അജ്ഞാതൻ സജിയുടെ ദേഹത്തേക്ക് പെട്രോളൊഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ശരീരത്തിൽ തീ പടർന്നതോടെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്ന് സജി താഴേക്ക് ചാടുകയായിരുന്നു. നാട്ടുകാരെത്തിയാണ് തീ അണച്ച ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മുളകുപൊടി സജിയുടെ മേൽ വിതറിയ ശേഷമാണ് അക്രമി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. സംഭവശേഷം ഇയാൾ ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *