നിധി നൽകാമെന്ന് പറഞ്ഞു യുവതിയിൽ നിന്ന് 82 ലക്ഷം തട്ടിയ സിദ്ധൻ പിടിയിൽ

Loading...
  • 5
    Shares

വീട്ടിൽ നിന്ന് നിധിയെടുത്ത് നൽകാമെന്ന് പറഞ്ഞ് യുവതിയിൽ നിന്ന് 82 ലക്ഷം രൂപ തട്ടിയെടുത്ത സിദ്ധൻ പിടിയിൽ. ചെർപ്പുളശ്ശേരി നെല്ലായ മഞ്ഞളിങ്ങൽവീട്ടിൽ അബ്ദുൽ അസീസിനെയാണ് പിടികൂടിയത്. തോട്ടാശ്ശേരി ആയിഷയുടെ പരാതിയിലാണ് അറസ്റ്റ്. നാല് കോടി രൂപയുടെ വജ്രമാണെന്ന് പറഞ്ഞ് കല്ല് കൊടുത്ത ശേഷമാണ് ഇയാൾ യുവതിയിൽ നിന്ന് 82 ലക്ഷം രൂപ തട്ടിയെടുത്തത്.

ആയിഷക്ക് പയ്യനെടത്തിന് പുറമെ കോട്ടയ്ക്കലിലും ഒരു വീടുണ്ട്. ഈ വീട്ടിൽ നിന്നും നിധിയെടുത്ത് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വിവിധ പൂജകൾ നടത്താനാണെന്ന് പറഞ്ഞ് രണ്ട് ഗഡുക്കളായാണ് 82 ലക്ഷം രൂപ കൈപ്പറ്റിയത്. 2016 ഓഗസ്റ്റിൽ വീടും കൃഷിസ്ഥലവും വിറ്റ 60 ലക്ഷം രൂപയും 2016 സെപ്റ്റംബറിൽ സ്വർണം വിറ്റ് 22 ലക്ഷം രൂപയുമാണ് നൽകിയത്. തുടർന്ന് നാല് കോടിയുടെ വജ്രവാണെന്ന് പറഞ്ഞ് അബ്ദുൽ അസീസ് ഒരു കല്ലെടുത്ത് കൊടുക്കുകയും ചെയ്തു

കല്ല് കോഴിക്കോട് കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് പറ്റിക്കപ്പെട്ടത് വ്യക്തമായത്. തുടർന്ന് അസീസിനോട് പണം തിരികെ ആവശ്യപ്പെട്ടു. ഇയാൾ 20 ലക്ഷത്തിന്റെ നാല് ചെക്കുകൾ നൽകി. എന്നാൽ ഈ ചെക്കുകളെല്ലാം മടങ്ങിയതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *