നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ പുറത്താക്കില്ലെന്ന് തീയറ്റർ ഉടമകളുടെ സംഘടന

  • 23
    Shares

തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ പുറത്താക്കില്ലെന്ന് ജനറൽ സെക്രട്ടറി എംസി ബോബി. ദിലീപ് സംഘടനയിൽ അംഗമായി തുടരും. വിവാദങ്ങളും പ്രശ്‌നങ്ങളും തുടർന്നു കൊണ്ടുപോകുന്നത് എല്ലാവരും സ്വന്തം ചോറിൽ മണ്ണ് വാരിയിടുന്നത് പോലെയാണെന്നും ഫിയോക്ക് ജനറൽ സെക്രട്ടറി പറഞ്ഞു

നടിയെ ആക്രമിച്ച കേസ് കോടതിയിലാണ്. കേസിൽ ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ നടപടി അപ്പോൾ സ്വീകരിക്കും. മുൻവിധികളുടെ അടിസ്ഥാനത്തിൽ ദിലീപ് കുറ്റക്കാരനാണെന്ന് പറഞ്ഞു നടക്കേണ്ട കാര്യമില്ലെന്നും എം സി ബോബി പറഞ്ഞു

എന്നാൽ ദീലീപ് ഇപ്പോഴും സസ്‌പെൻഷനിൽ തന്നെയാണെന്ന് ചലചിത്ര സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്ക അറിയിച്ചു. കേസിലെ വിധി വരാതെ പുറത്താക്കിയ തീരുമാനം പുന:പരിശോധിക്കില്ലെന്ന് ഫെഫ്ക ഭാരവാഹി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ ദിവസം താരസംഘടനയായ എ എം എം എയിൽ ദിലീപിനെ തിരിച്ചെടുത്തിരുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *