മൺവിള തീ പിടിത്തം: ഒരു കിലോമീറ്റർ ചുറ്റളവിൽ ഓക്‌സിജിന്റെ അളവ് കുറയും; ജാഗ്രത പാലിക്കണം

  • 7
    Shares

തിരുവനന്തപുരം മൺവിളയിൽ പ്ലാസ്റ്റിക് ഫാക്ടറിലുണ്ടാ തീപിടിത്തം പ്രദേശത്തെ ഓക്‌സിജന്റ് അളവ് കുറയ്ക്കാൻ സാധ്യത. ഒരു കിലോമീറ്റർ ചുറ്റളവിൽ ഓക്‌സിജൻ അളവ് കുറയുമെന്നാണ് മുന്നറിയിപ്പ്. കനത്ത ജാഗ്രത പാലിക്കാൻ ജനങ്ങൾക്ക് മുന്നറയിിപ്പ് നൽകിയിട്ടുണ്ട്

പുകയിൽ കാർബൺ മോണോക്‌സൈഡ്, കാർബൺ ഡൈ ഓക്‌സൈഡ്, സൾഫർ ഡൈ ഓക്‌സൈഡ് എന്നീ വാതകങ്ങൾ പ്ലാസ്റ്റിക് കത്തിയതിൽ നിന്ന് വായുവിൽ കലർന്നിട്ടുണ്ട്. ഇത് ഓക്‌സിജന്റ് അളവ് ഗുരുതരമായി കുറയ്ക്കും. കൊച്ചുകുട്ടികളും ആസ്ത്മ, ശ്വാസകോശ സംബന്ധ രോഗമുള്ളവർ തുടങ്ങിയവർ ശ്രദ്ധിക്കണം.

ഉയർന്ന അളവിലാണ് വിഷപ്പുക അന്തരീക്ഷത്തിൽ കലർന്നതെന്ന് അധികൃതർ പറയുന്നു. ഒരു കിലോമീറ്റർ ചുറ്റളവിലുള്ളവർ മാറി നിൽക്കുന്നതാണ് നല്ലതെന്ന് ജില്ലാ ഭരണകൂടം നിർദേശിക്കുന്നു. ഒരാഴ്ച കാലം വായുവിൽ മലിനീകരണം തങ്ങിനിൽക്കുമെന്നാണ് കരുതുന്നത്‌


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *