ആരോഗ്യമന്ത്രിയുടെ പരാതി തനിക്കെതിരെയല്ല; പലപ്പോഴും ശൈലജ ടീച്ചറുടെ ഓഫീസിൽ നിന്ന് വിളിച്ച് അഭിനന്ദനം അറിയിക്കാറുണ്ട്: ഫിറോസ് കുന്നംപറമ്പിൽ

സമൂഹ മാധ്യമങ്ങളിലൂടെ പാവപ്പെട്ടവരുടെ ചികിത്സക്കെന്ന് പറഞ്ഞ് പണം പിരിച്ചെടുത്ത് തട്ടിപ്പ് നടത്തുന്നവർക്കെതിരെ ആരോഗ്യമന്ത്രി മുഖ്യമന്ത്രിക്ക് പരാതി നൽകിയ സംഭവത്തിൽ വിശദീകരണവുമായി ഫിറോസ് കുന്നംപറമ്പിൽ. മന്ത്രി ശൈലജ ടീച്ചർ നൽകിയ പരാതി തനിക്കെതിരെയല്ലെന്ന് ഫിറോസ് പറയുന്നു. ഫേസ്ബുക്ക് വീഡിയോ വഴിയാണ് ഫിറോസ് ഇക്കാര്യം പറയുന്നത്.

ആരോഗ്യമന്ത്രിക്ക് ലഭിച്ച പരാതിയിൻമേൽ നടപടി സ്വീകരിക്കുമെന്നാണ് അവർ പറഞ്ഞത്. അത് ഫിറോസിനെതിരെയാണെന്ന് ചിലയാളുകൾ പറയുന്നുണ്ട്. അത് ശരിയല്ല. പലപ്പോഴും ഞങ്ങൾ ചെയ്യുന്ന ഓരോ പ്രവർത്തനത്തെയും ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ച് അഭിനന്ദിക്കാറുണ്ട്. സോഷ്യൽ മീഡിയ ചാരിറ്റി വഴി പണം തട്ടുന്നവർക്കെതിരെ സർക്കാർ നടപടിയെടുക്കുമെന്നാണ് പറഞ്ഞത്. അത്തരക്കാർക്കെതിരെ നടപടിയെടുക്കണം എന്ന് തന്നെയാണ് തനിക്കും പറയാനുള്ളതെന്ന് ഫിറോസ് പറയുന്നു.

#വിവാദങ്ങൾ #അവസാനിപ്പിക്കാൻ #വരട്ടെ………..#എനിക്കുമുണ്ട് #കുറച്ച് #സംസാരിക്കാൻ……#തിരുവനന്തപുരത്ത് #നന്മ #മരം #കമ്മീഷൻ #വാങ്ങി എന്ന രീതിയിൽ മനോരമ ചാനലിൽ വന്ന വാർത്തയും അതിനെ തുടർന്ന് അന്വഷണ ഉത്തരവിട്ട അധികാരികളും തെളിവ് കയ്യിലുണ്ടായിട്ടും പേര് പുറത്ത് പറയാതെ പുകമറ സൃഷ്ടിക്കുന്നത് #സോഷ്യൽ #മീഡിയാ #ചാരിറ്റിയെ #തകർക്കാനാണ് ……….

Posted by Firos Kunnamparambil Palakkad on Sunday, June 16, 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *