ബാങ്ക് ഓഫ് ഇന്ത്യ ഒറ്റപ്പാലം ശാഖക്കെതിരെ ആരോപണങ്ങളുമായി ഫിറോസ് കുന്നംപറമ്പിൽ

ബാങ്ക് ഓഫ് ഇന്ത്യ ഒറ്റപ്പാലം ശാഖക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന കുട്ടികളുടെ ചികിത്സക്കായി ഉദാരമതികൾ ബാങ്ക് ഓഫ് ഇന്ത്യ ഒറ്റപ്പാലം ശാഖയിലേക്ക് അയച്ച പണം പിൻവലിക്കാൻ ബാങ്ക് അധികൃതർ അനുവദിക്കുന്നില്ലന്നാണ് ഫിറോസിന്റെ പരാതി.

ആലത്തൂരിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ സഹോദരങ്ങൾക്ക് വേണ്ടി പിരിച്ചെടുത്ത തുകയാണ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒറ്റപ്പാലത്തുള്ള ശാഖ വിട്ടു കൊടുക്കാത്തത്. റംസാനിൽ പരിക്ക് പറ്റിയ കുട്ടികൾക്ക് വേണ്ടി 34 മണിക്കൂർ കൊണ്ട് ഒരു കോടി പതിനേഴ് ലക്ഷം രൂപയാണ് പിരിച്ചു കിട്ടി. ഇതിൽ നിന്ന് 10 ലക്ഷം രൂപ മാത്രമാണ് ബാങ്ക് വിട്ടു തന്നത്. ഇതിന് ശേഷം ബാങ്ക് പണം അനുവദിച്ചിട്ടില്ല. സഹോദരങ്ങളുടെ ചികിത്സ കഴിഞ്ഞുള്ള പണം മറ്റു രോഗികൾക്ക് കൊടുക്കാനാണ് തീരുമാനിച്ചിരുന്നത്. പക്ഷെ പണം പിൻവലിക്കാനോ മറ്റു രോഗികളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനോ ബാങ്ക് അനുവദിക്കുന്നില്ലെന്ന് ഫിറോസ് പറയുന്നു.

ആദ്യം കുട്ടികളുടെ ഉമ്മയുടെ പേരിലാണ് അക്കൗണ്ട് തുറന്നിരുന്നത്. ഇത്രയും വലിയ തുക വന്നത് കൊണ്ട് മറ്റൊരാളെക്കൂടി ചേർത്ത് ജോയിന്റ് അക്കൗണ്ടാക്കുകയാണ് ചെയ്തത്. പണം പിൻവലിക്കാനായി ചെക്ക് ചോദിച്ചപ്പോൾ ചെക്ക് തന്നില്ല. മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റണമെന്ന് പറഞ്ഞപ്പോൾ സമ്മതിച്ചില്ല, പിന്നീട് അഡ്വക്കേറ്റുമായി സംസാരിച്ചപ്പോൾ വിത്തഡ്രോവൽ ചെക്ക് ഒപ്പിട്ട് തന്നാൽ ഹെഡ് ഓഫീസുമായി ബന്ധപ്പെട്ടതിന് ശേഷം പണം തരാമെന്ന് പറഞ്ഞതിന് ശേഷം ആറു ദിവസമായെന്നും ഇതുവരെ തീരുമാനമായില്ലെന്നും ഫിറോസ് പറയുന്നു.

#ഈ #കൊള്ള #അനുവധിക്കാൻ #പാടില്ല #രോഗികൾക്ക് #വന്ന #പണം #തടഞ്ഞു #വച്ച് ബുദ്ധിമുട്ടിക്കു #ബാങ്ക് #ഓഫ് #ഇന്ത്യ ക്കെതിരെ പ്രതിഷേധിക്കുക #പ്രതികരിക്കുക മാക്സിമം ഷെയർ ചെയ്യൂ…….

Posted by Firos Kunnamparambil Palakkad on Monday, June 10, 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *