വിഷം കലർന്ന മത്സ്യം എത്തിച്ചാൽ കടുത്ത നടപടിയെന്ന് മന്ത്രി; ഇന്നലെ പിടികൂടിയത് 9,600 കിലോഗ്രാം മത്സ്യം

അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വിഷം കലർത്തിയ മത്സ്യം എത്തിക്കുന്നത് വർധിക്കുന്ന സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നിരവധി ലോഡ് മത്സ്യമാണ് ഫോർമാലിൻ കലർന്ന രീതിയിൽ ഭക്ഷ്യവകുപ്പ് പിടികൂടിയത്

ഇത്തരത്തിലുള്ള പ്രവൃത്തികൾ സമൂഹത്തിൽ ഉണ്ടാകാൻ പാടില്ലാത്തതാണ്. ഭക്ഷ്യവസ്തുക്കളിൽ വിഷം കയറ്റി അയക്കുന്നത് ഒരിക്കലും അനുവദിക്കില്ല. ഇനിയും ഇത്തരം നടപടികൾ തുടർന്നാൽ കടുത്ത നടപടികൾ തന്നെ സ്വീകരിക്കും.

മുന്നോട്ടുള്ള നടപടികൾക്ക് ആഭ്യന്തര വകുപ്പിന്റേതടക്കമുള്ള സഹായങ്ങൾ വേണ്ടിവരും. വിഷയത്തിൽ ശക്തമായ നടപടിയെടുക്കണം എന്ന നിർദേശമാണ് മുഖ്യമന്ത്രിയിൽ നിന്നും ലഭിച്ചിട്ടുള്ളതെന്നും മന്ത്രി കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ മാത്രം കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ 9,600 കിലോ ഗ്രാം ഫോർമാലിൻ കലർന്ന മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയത്. തൂത്തുക്കുടിയിൽ നിന്നെത്തിയ മത്സ്യമാണിത്. ഇതിൽ 7,000 കിലോഗ്രാം ചെമ്മീനും 2600 കിലോ മറ്റ് മത്സ്യങ്ങളുമായിരുന്നു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *