സ്വന്തം മുതുക് ചവിട്ടുപടിയാക്കി നൽകിയ ജയ്സലിന് സല്യൂട്ട് നൽകി സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയ ആകെ ജയ്സലെന്ന ചെറുപ്പക്കാരന് സല്യൂട്ട് അടിക്കുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തത്തിൽ സം്സ്ഥാനം അകപ്പെട്ടപ്പോൾ രക്ഷാപ്രവർത്തനത്തിൽ സമാനതകളില്ലാത്ത പങ്കുവഹിച്ചാണ് ജെയ്സൽ ശ്രദ്ധ നേടിയത്.
മലപ്പുറം വേങ്ങര മുതലമാട് പ്രളയക്കെടുതിയിൽ അകപ്പെട്ട പ്രായമായ സ്ത്രീകളെയടക്കം രക്ഷപ്പെടുത്തുന്ന ചുമതലയായിരുന്നു ജയ്സലിന്. വലിയ ബോട്ടിൽ കയറാൻ വിഷമിച്ച സ്ത്രീകൾക്ക് സ്വന്തം മുതുക് ചവിട്ടുപടിയായി ഈ യുവാവ് നൽകുകയായിരുന്നു. താനൂർ സ്വദേശിയായ യുവാവ് മത്സ്യത്തൊഴിലാളിയാണ്.