കൊല്ലം നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി; മൂന്ന് പേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി മൂന്ന് പേരെ കാണാതായി. കാറ്റിൽപ്പെട്ടാണ് ബോട്ട് മറിഞ്ഞത്. സൈലത് മാത എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്

അഞ്ച് പേരാണ് ബോട്ടിലുണ്ടായത്. രാജു, ജോൺ ബോസ്‌കോ, സാഹയരാജു എന്നിവരെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന സ്റ്റാലിൻ, നിക്കോളാസ് എന്നിവർ രക്ഷപ്പെട്ടു. കാണാതായവർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. തമിഴ്‌നാട് നീരോട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *