കൊച്ചി നഗരത്തിലൂടെ മൂന്ന് പേരെ പുറകിലിരുത്തി സ്കൂട്ടർ ഓടിച്ച് അഞ്ചുവയസ്സുകാരി; അന്വേഷണം ആരംഭിച്ചു
കൊച്ചി നഗരത്തിലൂടെ അഞ്ച് വയസ്സുകാരി സ്കൂട്ടർ ഓടിച്ച് പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അച്ഛനെയും അമ്മയെയും സഹോദരനെയും പുറകിലിരുത്തിയാണ് പെൺകുട്ടി സ്കൂട്ടർ ഓടിച്ചുപോകുന്നത്.
ഇവർക്ക് സമീപത്തു കൂടി പോയ കാർ യാത്രികരാണ് സംഭവം മൊബൈലിൽ പകർത്തിയത്. കുട്ടിയുടെ പിതാവിനെ ഇവർ ചോദ്യം ചെയ്യുന്നുമുണ്ട്. ഇടപ്പള്ളി ലുലു മാളിന് സമീപത്ത് വെച്ചാണ് സംഭവം. മുന്നിൽ നിന്നാണ് കുട്ടി സ്കൂട്ടർ ഓടിക്കുന്നത്. മട്ടാഞ്ചേരി രജിസ്ട്രേഷനിലുള്ള വണ്ടിയാണ് ഇതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്