സംസ്ഥാനത്ത് ഫ്‌ളക്‌സ് നിരോധിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി; ഇനി പരിസ്ഥിതി സൗഹൃദം

സംസ്ഥാനത്ത് ഫ്‌ളക്‌സ് നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. തദ്ദേശ സ്വയംഭരണ വകുപ്പാണ് പിവിസി ഉപയോഗിച്ചുള്ള ഫ്‌ളക്‌സ് നിർമാണവും ഉപയോഗവും പൂർണമായി നിരോധിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയത്.

സർക്കാർ പരിപാടികൾ, സ്വകാര്യ പരിപാടികൾ, മതപരമായ ചടങ്ങുകൾ, സിനിമാ പ്രചാരണം, പരസ്യം ഉൾപ്പെടെ യാതൊരു പ്രചാരണത്തിനും പിവിസി ഫ്‌ളക്‌സ് ഉപയോഗിക്കാനോ പ്രിന്റ് ചെയ്യാനോ പാടില്ലെന്നാണ് ഉത്തരവിൽ പറയുന്നത്.

പിവിസി ഫ്‌ളക്‌സിന് പകരം തുണി, പേപ്പർ, പോളി എഥിലീൻ തുടങ്ങി പുനരുപയോഗം സാധ്യമാകുന്ന വസ്തുക്കൾ ഉപയോഗിക്കണം. പ്ലാസ്റ്റിക് ആവരണമുള്ള തുണി ഉപയോഗിക്കാൻ പാടില്ല. സംസ്ഥാനത്തെ എല്ലാ പരസ്യ പ്രിന്റിംഗ് ഏജൻസികളും പിവിസി ഫ്‌ളക്‌സ് ഉപയോഗിക്കുന്നില്ലെന്ന് ബോർഡ് പ്രദർശിപ്പിക്കണം

നിയമം ലംഘിക്കുന്നവരിൽ നിന്ന് ഒരു ചതുരശ്ര അടിക്ക് 20 രൂപ നിരക്കിൽ പിഴ ഈടാക്കാനും നിശ്ചിത സമയപരിധിക്കുള്ളിൽ ബോർഡ് ബാനറുകൾ നീക്കം ചെയ്യാത്തവരിൽ നിന്നും ഈ പിഴ ഈടാക്കാനും ഉത്തരവിൽ നിർദേശിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *