പ്രചാരണത്തിന് ഫ്‌ളക്‌സ് ബോർഡ് ഉപയോഗിച്ചാൽ സ്ഥാനാർഥിക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

  • 19
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്‌ളക്‌സ് ബോർഡുകൾ ഉപയോഗിച്ചാൽ സ്ഥാനാർഥിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ഹൈക്കോടതിയുടെ നിർദേശം. നീക്കം ചെയ്യുന്ന ഫ്‌ളക്‌സ് ബോർഡുകൾ രാഷ്ട്രീയ പാർട്ടികളെ തിരിച്ചേൽപ്പിക്കണം. പൊതുസ്ഥലങ്ങളിൽ ഒരു കാരണവശാലം ഫ്‌ളക്‌സുൾ നിക്ഷേപിക്കാൻ പാടില്ല. ഇക്കാര്യത്തിൽ ജില്ലാ കലക്ടർമാർ നടപടി ഉറപ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

ഫ്‌ളക്‌സ് സ്ഥാപിക്കുന്നവർക്കെതിരെ അതാത് പോലീസ് സ്‌റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്യണം. സ്ഥാപിച്ചവരിൽ നിന്ന് പിഴ ഈടാക്കണം. സ്ഥാപിച്ചവർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *