പടക്കവും ലഡ്ഡുവും തയ്യാറാക്കി, എംഎൽഎയാക്കി ഫ്‌ളക്‌സുമടിച്ചു; ഫലം വന്നപ്പോൾ യുഡിഎഫ് കേന്ദ്രങ്ങൾ ഞെട്ടി

പാലാ ഉപതെരഞ്ഞെടുപ്പിലെ തോൽവിയുടെ ആഘാതത്തിൽ നിന്ന് യുഡിഎഫ് അത്ര പെട്ടെന്ന് കരകയറുമെന്ന് തോന്നുന്നില്ല. തോൽവി യുഡിഎഫ് ക്യാമ്പുകൾ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു. മണ്ഡലം രൂപീകരിച്ചതിന് ശേഷം ഇത്രയും കാലത്തെ ചരിത്രത്തിൽ ഒരിക്കൽ പോലും യുഡിഎഫിനെ കൈവിടാത്ത മണ്ഡലം മാണി സി കാപ്പനിലൂടെ എൽ ഡി എഫ് പിടിച്ചെടുക്കുകയായിരുന്നു

ജോസ് ടോം വിജയിക്കുമെന്ന പ്രതീക്ഷയായിരുന്നു കേരളാ കോൺഗ്രസ് അണികൾക്കും നേതാക്കൾക്കും രാവിലെ മുതൽ. ഇത് കണ്ടുകൊണ്ട് തന്നെ നിരവധി ഫ്‌ളക്‌സുകളും നോട്ടീസുകളും അടിച്ച് പല സ്ഥാനത്തും ഉയർത്തുകയും ചെയ്തു. പൊട്ടിക്കാനായി പടക്കങ്ങളും വിതരണത്തിനായി ലഡ്ഡുവും തയ്യാറാക്കി. എന്നാൽ ഫലം വന്നപ്പോൾ നിരാശ മാത്രമായി ബാക്കി

മാണി സാറിന്റെ പിൻഗാമി നിയുക്ത എംഎൽഎ എന്നാണ് ഫ്‌ളക്‌സുകളിൽ ജോസ് ടോമിനെ വിശേഷിപ്പിക്കുന്നത്. കേരളാ സെക്യൂരിറ്റി സ്റ്റാഫ് യൂനിയൻ സംസ്ഥാന കമ്മിറ്റി ക്യാമ്പിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നൽകിയ പരസ്യത്തിൽ ജോസ് ടോമിനെ എംഎൽഎയാക്കിയാണ് വിശേഷിപ്പിച്ചിരിക്കുന്നതും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *