പ്രളയബാധിത പ്രദേശങ്ങളിൽ പകർച്ചവ്യാധികളും പടർന്നുപിടിക്കുന്നു
മഴ, പ്രളയക്കെടുതികൾക്ക് പിന്നാലെ പ്രളയബാധിത പ്രദേശങ്ങളിൽ പകർച്ചവ്യാധികൾ വ്യാപിക്കുന്നതായി റിപ്പോർട്ട്. പത്തനംതിട്ടയിൽ അപൂർവ പകർച്ചവ്യാധിയായ മെലിയോയ്ഡോസിസ് ബാധിച്ച് കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മലിന ജലത്തിലൂടെയാണ് രോഗം പടരുന്നത്. കുട്ടിയുടെ സഹോദരിയും സമാന രോഗം ബാധിച്ച് അടുത്തിടെ മരിച്ചിരുന്നു
കോഴഞ്ചേരിയിൽ രോഗം സ്ഥിരീകരിച്ച 16കാരൻ ഒരുമാസം മുമ്പ് മരിച്ചിരുന്നു. ഈ കുട്ടിയുടെ സഹോദരൻ നിലവിൽ എറണാകുളം ആശുപത്രിയിൽ ചികിത്സയിലാണ്. കാസർകോട് ജില്ലയിൽ ഇതേ അസുഖം ബാധിച്ച് കഴിഞ്ഞ മാസം രണ്ട് കുട്ടികൾ മരിച്ചിരുന്നു.
പനിയും ചുമയുമാണ് പ്രാഥമിക ലക്ഷണങ്ങൾ. ഇത് മസ്തിഷ്കജ്വരത്തിലേക്കും നയിക്കും. എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളും വെള്ളം കയറിയ മേഖലകളിൽ പടർന്നു പിടിക്കുന്നുണ്ട്.